യൂണിറ്റ് - 1
പച്ചയാം വിരിപ്പ്
- തുടര്‍ച്ചയായി ഒരേ വിളകള്‍ കൃഷിചെയ്യുന്നതുമൂലം മണ്ണിന്റെ ഫലപുഷ്ടി നഷ്ടപ്പെടുന്നു.
- വിളപര്യയത്തിലൂടെയും, ഇടവിളകളിലൂടെയും മണ്ണിലെ ചില ഘടകങ്ങളുടെ അപര്യാപ്തത പരിഹരിക്കാന്‍ കഴിയുന്നു.
- പയറുചെടിയുടെ വേരിലുള്ള മുഴകളില്‍ ജീവിക്കുന്ന ബാക്ടീരിയകള്‍ അന്തരീക്ഷ നൈട്രജനെ ആഗിരണം ചെയ്ത് നൈട്രേറ്റ് ലവണങ്ങളാക്കി മാറ്റുന്നു.
- കര്‍ഷകരുമായുള്ള അഭിമുഖത്തിലൂടെ വിളപര്യയം, ഇടവിളകൃഷി,വിത്തിനങ്ങള്‍, നടീല്‍വസ്തുക്കള്‍ എന്നിവയെക്കുറിച്ചുള്ള നാട്ടറിവുകള്‍ ശേഖരിക്കുന്നു.
- പയറുവര്‍ഗ്ഗചെടികളിലെ (തൊട്ടാവാടി, പയര്‍) വേരുകളിലെ മുഴകള്‍ നിരീക്ഷിക്കുന്നു.അവയുടെ ചിത്രം വരയ്ക്കുന്നു. (പോര്‍ട്ട്ഫോളിയോവിലേക്ക്)
- നടീല്‍വസ്തുക്കളുടെ ഗുണമേന്മ ഉല്‍പാദനത്തെ ബാധിക്കുന്നു എന്ന് തിരിച്ചറിയുകയും അവയുടെ ഗുണമേന്മ ഉറപ്പുവരുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു.
- പാരമ്പര്യ വിത്തിനങ്ങളെ സംരക്ഷിക്കുന്നു
- മണ്ണിന്റെ ആരോഗ്യം നശിക്കാത്ത രീതിയില്‍ രാസവളപ്രയോഗം നടത്തുന്നു
- ജൈവവളങ്ങളും ജൈവകൃഷിരീതിയും അവലംബിക്കുന്നതിനും,അവ പ്രോത്സാഹിപ്പിക്കുന്നതിനും ശ്രമിക്കുന്നു.
- ഒരേവിള ആവര്‍ത്തിച്ച് കൃഷിചെയ്യുന്നത് മണ്ണിന്റെ ഫലപുഷ്ടി നഷ്ടപ്പെടുത്തും.
- വ്യത്യസ്തങ്ങളായ ആഹാരവസ്തുക്കള്‍ നമുക്ക് ലഭിക്കുന്നില്ല.
കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഇവിടെ ക്ലിക്കു ചെയ്യുക