Sunday, October 23, 2016

 Std: VII
 യൂണിറ്റ് 
- 1
പച്ചയാം വിരിപ്പ്
പ്രശ്നമേഖല : കൃഷി ഒരു ജീവിത സംസ്കാരമായി മാറാത്ത അവസ്ഥ
Module 1 
ഉപപ്രശ്നം : മെച്ചപ്പെട്ട കൃഷിരീതികള്‍മികച്ച വിത്തിനങ്ങള്‍ശാസ്ത്രീയമായ വളപ്രയോഗം എന്നിവയെക്കുറിച്ച് വേണ്ടത്ര ധാരണയില്ലായ്മ
ആശയം/ധാരണകള്‍
  • തുടര്‍ച്ചയായി ഒരേ വിളകള്‍ കൃഷിചെയ്യുന്നതുമൂലം മണ്ണിന്റെ ഫലപുഷ്ടി നഷ്ടപ്പെടുന്നു.
  • വിളപര്യയത്തിലൂടെയുംഇടവിളകളിലൂടെയും മണ്ണിലെ ചില ഘടകങ്ങളുടെ അപര്യാപ്തത പരിഹരിക്കാന്‍ കഴിയുന്നു.
  • പയറുചെടിയുടെ വേരിലുള്ള മുഴകളില്‍ ജീവിക്കുന്ന ബാക്ടീരിയകള്‍ അന്തരീക്ഷ നൈട്രജനെ ആഗിരണം ചെയ്ത് നൈട്രേറ്റ് ലവണങ്ങളാക്കി മാറ്റുന്നു.
പ്രക്രിയകള്‍/കഴിവുകള്‍
  • കര്‍ഷകരുമായുള്ള അഭിമുഖത്തിലൂടെ വിളപര്യയംഇടവിളകൃഷി,വിത്തിനങ്ങള്‍നടീല്‍വസ്തുക്കള്‍ എന്നിവയെക്കുറിച്ചുള്ള നാട്ടറിവുകള്‍ ശേഖരിക്കുന്നു.
  • പയറുവര്‍ഗ്ഗചെടികളിലെ (തൊട്ടാവാടിപയര്‍വേരുകളിലെ മുഴകള്‍ നിരീക്ഷിക്കുന്നു.
    അവയുടെ ചിത്രം വരയ്ക്കുന്നു. (പോര്‍ട്ട്ഫോളിയോവിലേക്ക്)
മൂല്യങ്ങള്‍/മനോഭാവങ്ങള്‍
  • നടീല്‍വസ്തുക്കളുടെ ഗുണമേന്മ ഉല്‍പാദനത്തെ ബാധിക്കുന്നു എന്ന് തിരിച്ചറിയുകയും അവയുടെ ഗുണമേന്മ ഉറപ്പുവരുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു.
  • പാരമ്പര്യ വിത്തിനങ്ങളെ സംരക്ഷിക്കുന്നു
  • മണ്ണിന്റെ ആരോഗ്യം നശിക്കാത്ത രീതിയില്‍ രാസവളപ്രയോഗം നടത്തുന്നു
  • ജൈവവളങ്ങളും ജൈവകൃഷിരീതിയും അവലംബിക്കുന്നതിനും,അവ പ്രോത്സാഹിപ്പിക്കുന്നതിനും ശ്രമിക്കുന്നു.
പ്രവര്‍ത്തനം 1
വിവിധ കൃഷിരീതികള്‍ പരിചയപ്പെടുന്നുതുടര്‍ന്ന് TB യിലെ വായനക്കുറിപ്പ് - 'കര്‍ഷകരുടെ കൃഷിരീതികള്‍വ്യക്തിഗതമായി വായിക്കുന്നുഅവ താരതമ്യം ചെയ്യുന്നു.
തുടര്‍ന്ന് ചര്‍ച്ച – അനുഭവങ്ങള്‍ പങ്കുവയ്ക്കല്‍.
ചര്‍ച്ച കൃത്യമാക്കാന്‍ അധ്യാപിക ചില ചോദ്യങ്ങള്‍ ചോദിക്കുന്നു.
ഏത് കൃഷിരീതിയാണ് മികച്ചത്?
ഒരേവിള ആവര്‍ത്തിക്കുന്നതിലൂടെയുള്ള ദോഷം എന്ത്?
നിഗമനങ്ങള്‍ രൂപീകരിക്കുന്നു.
ക്രോഡീകരണം
  • ഒരേവിള ആവര്‍ത്തിച്ച് കൃഷിചെയ്യുന്നത് മണ്ണിന്റെ ഫലപുഷ്ടി നഷ്ടപ്പെടുത്തും.
  • വ്യത്യസ്തങ്ങളായ ആഹാരവസ്തുക്കള്‍ നമുക്ക് ലഭിക്കുന്നില്ല.
അങ്ങനെയാണെങ്കില്‍ ഈ പ്രശ്നങ്ങള്‍ എങ്ങനെ മറികടക്കാം
-ചര്‍ച്ച – (നേരത്തെ കാണിച്ച വീഡിയോ ആവശ്യമെങ്കില്‍ വീണ്ടും കാണിക്കാവുന്നതാണ്)
കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഇവിടെ ക്ലിക്കു ചെയ്യുക

No comments:

Post a Comment