Sunday, October 23, 2016


LASER- അദ്ധ്യാപകര്‍ക്കുള്ള വിഭവ CD

 Std: VII
 യൂണിറ്റ്
- 1
പച്ചയാം വിരിപ്പ്

പ്രശ്നമേഖല : കൃഷി ഒരു ജീവിത സംസ്കാരമായി മാറാത്ത അവസ്ഥ

Module 1 

ഉപപ്രശ്നം : മെച്ചപ്പെട്ട കൃഷിരീതികള്‍, മികച്ച വിത്തിനങ്ങള്‍, ശാസ്ത്രീയമായ വളപ്രയോഗം എന്നിവയെക്കുറിച്ച് വേണ്ടത്ര ധാരണയില്ലായ്മ

ആശയം/ധാരണകള്‍

  • തുടര്‍ച്ചയായി ഒരേ വിളകള്‍ കൃഷിചെയ്യുന്നതുമൂലം മണ്ണിന്റെ ഫലപുഷ്ടി നഷ്ടപ്പെടുന്നു.

  • വിളപര്യയത്തിലൂടെയും, ഇടവിളകളിലൂടെയും മണ്ണിലെ ചില ഘടകങ്ങളുടെ അപര്യാപ്തത പരിഹരിക്കാന്‍ കഴിയുന്നു.

  • പയറുചെടിയുടെ വേരിലുള്ള മുഴകളില്‍ ജീവിക്കുന്ന ബാക്ടീരിയകള്‍ അന്തരീക്ഷ നൈട്രജനെ ആഗിരണം ചെയ്ത് നൈട്രേറ്റ് ലവണങ്ങളാക്കി മാറ്റുന്നു.

പ്രക്രിയകള്‍/കഴിവുകള്‍

  • കര്‍ഷകരുമായുള്ള അഭിമുഖത്തിലൂടെ വിളപര്യയം, ഇടവിളകൃഷി, വിത്തിനങ്ങള്‍, നടീല്‍വസ്തുക്കള്‍ എന്നിവയെക്കുറിച്ചുള്ള നാട്ടറിവുകള്‍ ശേഖരിക്കുന്നു.

  • പയറുവര്‍ഗ്ഗചെടികളിലെ (തൊട്ടാവാടി, പയര്‍) വേരുകളിലെ മുഴകള്‍ നിരീക്ഷിക്കുന്നു.

    അവയുടെ ചിത്രം വരയ്ക്കുന്നു. (പോര്‍ട്ട്ഫോളിയോവിലേക്ക്)

മൂല്യങ്ങള്‍/മനോഭാവങ്ങള്‍

  • നടീല്‍വസ്തുക്കളുടെ ഗുണമേന്മ ഉല്‍പാദനത്തെ ബാധിക്കുന്നു എന്ന് തിരിച്ചറിയുകയും അവയുടെ ഗുണമേന്മ ഉറപ്പുവരുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു.

  • പാരമ്പര്യ വിത്തിനങ്ങളെ സംരക്ഷിക്കുന്നു

  • മണ്ണിന്റെ ആരോഗ്യം നശിക്കാത്ത രീതിയില്‍ രാസവളപ്രയോഗം നടത്തുന്നു

  • ജൈവവളങ്ങളും ജൈവകൃഷിരീതിയും അവലംബിക്കുന്നതിനും, അവ പ്രോത്സാഹിപ്പിക്കുന്നതിനും ശ്രമിക്കുന്നു.

പ്രവര്‍ത്തനം 1

'കിസാന്‍ കൃഷിദീപം' എന്ന പരിപാടിയുടെ വീഡിയോ കാണിക്കുന്നു.

വിവിധ കൃഷിരീതികള്‍ പരിചയപ്പെടുന്നു. തുടര്‍ന്ന് TB യിലെ വായനക്കുറിപ്പ് - 'കര്‍ഷകരുടെ കൃഷിരീതികള്‍' വ്യക്തിഗതമായി വായിക്കുന്നു. അവ താരതമ്യം ചെയ്യുന്നു.

തുടര്‍ന്ന് ചര്‍ച്ച – അനുഭവങ്ങള്‍ പങ്കുവയ്ക്കല്‍.

ചര്‍ച്ച കൃത്യമാക്കാന്‍ അധ്യാപിക ചില ചോദ്യങ്ങള്‍ ചോദിക്കുന്നു.

? ഏത് കൃഷിരീതിയാണ് മികച്ചത്?

? ഒരേവിള ആവര്‍ത്തിക്കുന്നതിലൂടെയുള്ള ദോഷം എന്ത്?

നിഗമനങ്ങള്‍ രൂപീകരിക്കുന്നു.

ക്രോഡീകരണം

  • ഒരേവിള ആവര്‍ത്തിച്ച് കൃഷിചെയ്യുന്നത് മണ്ണിന്റെ ഫലപുഷ്ടി നഷ്ടപ്പെടുത്തും.

  • വ്യത്യസ്തങ്ങളായ ആഹാരവസ്തുക്കള്‍ നമുക്ക് ലഭിക്കുന്നില്ല.

അങ്ങനെയാണെങ്കില്‍ ഈ പ്രശ്നങ്ങള്‍ എങ്ങനെ മറികടക്കാം

-ചര്‍ച്ച – (നേരത്തെ കാണിച്ച വീഡിയോ ആവശ്യമെങ്കില്‍ വീണ്ടും കാണിക്കാവുന്നതാണ്)

      മുന്‍പേജ്                                                        അടുത്ത പേജ്

No comments:

Post a Comment